തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകിയതിനെ ന്യായീകരിച്ച് നിയമമന്ത്രി എ.കെ ബാലന്‍. ബിഷപ്പിനെതിരെ പഴുതില്ലാത്ത കുറ്റപത്രം സമര്‍പ്പിക്കാനാണ് ശ്രമമെന്ന് എകെ ബാലന്‍ പറഞ്ഞു. ഇതാണ് കാലതാമസം നേരിടാന്‍ കാരണം.
കോടതിയില്‍ കേസ് നിലനില്‍ക്കാന്‍ പഴുതില്ലാത്ത കുറ്റപത്രം വേണം. ഇതിനാണ് അന്വേഷണ സംഘം ശ്രമിച്ചത്. നടന്‍ ദിലീപിന്റെ കാര്യത്തില്‍ ചെയ്തത് തന്നെയാണ് ഫ്രാങ്കോയുടെ കേസിലും പൊലീസ് ചെയ്തത്. അറസ്റ്റിന് കാലതാമസം നേരിട്ടു എന്ന് സാധാരണക്കാരന് തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ പൊലീസ് ഇപ്പോള്‍ ചെയ്തതാണ് ശരിയെന്നും മന്ത്രി ബാലന്‍ പറഞ്ഞു.
ബിഷപ്പ് കേസില്‍ പൊലീസ് സൂക്ഷമ്തയോടെ കൈകാര്യം ചെയ്തതുകൊണ്ടാണ് അറസ്റ്റിന് കാലതാമസം ഉണ്ടായതെന്ന് മന്ത്രി കെടി ജലീലും അഭിപ്രായപ്പെട്ടു. വേറെ ഏതെങ്കിലും സര്‍ക്കാരായിരുന്നു എങ്കില്‍ ഫ്രാങ്കോയുടെ അറസ്റ്റ് ഉണ്ടാകുമായിരുന്നില്ല. കന്യാസ്ത്രീകളുടെ സമരം ന്യായമാണ്. സമരത്തെയല്ല കോടിയേരി ബാലകൃഷ്ണന്‍ എതിര്‍ത്തത്. ഈ സമരം ഹൈജാക്ക് ചെയ്യാന്‍ ശ്രമം നടക്കുന്നുവെന്നായിരുന്നു കോടിയേരി പറഞ്ഞതെന്നും ജലീല്‍ വ്യക്തമാക്കി.
Leave a Comment