ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തില്‍ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ 25ന് ചില സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കര്‍ണാടക മുതല്‍ കന്യാകുമാരി വരെ ന്യൂനമര്‍ദം രൂപം കൊളളാന്‍ സാധ്യതയുള്ളതിനാല്‍ ശ്രീലങ്കയില്‍ നിന്ന് കന്യാകുമാരി ഭാഗത്തേക്ക് അന്തരീക്ഷച്ചുഴിയും രൂപം കൊളളും. ഇതിന്റെ ഫലമായാണ് മഴ.

25ന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ 24 മണിക്കൂറിനിടെ ഏഴു മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പെയ്തേക്കുമെന്നാണ് അറിയിപ്പ്.

ഒഡീഷ തീരത്തു രൂപപ്പെ ചുഴലിക്കാറ്റ് ദായേ ചത്തീസ്ഗഡ് ഭാഗത്തേയ്ക്ക് നീങ്ങുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ഇതിന്റെ സ്വാധീനം കേരളത്തിലുണ്ടാവില്ലെന്നം അറിയിപ്പുണ്ട്.

pathram desk 1:
Related Post
Leave a Comment