നടുറോഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ സ്പര്‍ശിക്കല്‍, പൊലീസുകാരന്‍ കസ്റ്റഡിയില്‍ (വീഡിയോ)

കൊച്ചി: കൊച്ചി തേവര പള്ളിയുടെ മുന്നില്‍ വഴിയാത്രക്കാരായ സ്ത്രീകളേയും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളേയും അനാവശ്യമായി സ്പര്‍ശിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍. ഹോംഗാര്‍ഡ് ശിവകുമാറിനേയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
ച്ചു

നടുറോഡില്‍ നിന്ന് നടന്ന് പോകുന്ന സ്ത്രീകള്‍ക്ക് നേരെ അനാവശ്യമായി കൈ നീട്ടി, സ്പര്‍ശിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. തുടര്‍ന്നാണ് അറസ്റ്റ്.അടുത്ത് കൂടെ പോകുന്ന ഒരു സ്ത്രീയെ പോലും വിടാതെ കൈ വീശി കൊണ്ട് സ്പര്‍ശിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. ചിലര്‍ ദേഷ്യഭാവത്തില്‍ പൊലീസുകാരനെ തറപ്പിച്ച് നോക്കുന്നുണ്ടെങ്കിലും, ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ ഇയാള്‍ പ്രവര്‍ത്തി തുടരുകയാണ്.

സോഷ്യല്‍ മീഡിയയില്‍ ഒന്നിലേറെ ഗ്രൂപ്പുകളിലൂടെ വീഡിയോ പ്രചരിക്കുകയും, ഒരുപാട് പേര്‍ അധികൃതര്‍ക്ക് പരാതി അയക്കുകയും ചെയ്തിരുന്നു.

pathram desk 2:
Related Post
Leave a Comment