തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു

തൃശൂര്‍: കൊടകര പുലിപ്പാറക്കുന്നില്‍ ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ച് കൊന്നു. പുലിപ്പാറക്കുന്നില്‍ ബേബി (46) ആണ് മരിച്ചത്. ബേബിയെ കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് സുബ്രു(56)വിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇയാളുടെ ശരീരത്തിന്റെ പകുതിയോളം ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്. കുടുംബ വഴക്കാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

pathram desk 1:
Related Post
Leave a Comment