കൊച്ചി: തൃപ്പുണ്ണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യലില്‍ താന്‍ നിരപരാധിയെന്ന് ആവര്‍ത്തിച്ച് ജലന്ധര്‍ ബിഷപ്പ്. പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ മഠത്തില്‍ താമസിച്ചിട്ടില്ല. പരാതിക്കാരിക്ക് ദുരുദ്ദേശ്യമെന്നും ബിഷപ്പ് പറഞ്ഞു. ചോദ്യാവലി പ്രകാരം തന്നെ മറുപടികള്‍ വേണമെന്ന് ബിഷപ്പിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടു. 11 മണിയോടെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരായത്. കോട്ടയം എസ്. പി. ഹരിശങ്കറും ഡിവൈഎസ്പി കെ സുഭാഷുമാണ് ചോദ്യം ചെയ്യുന്നത്.
ചോദ്യം ചെയ്യുന്ന മുറിയില്‍ മൂന്ന് ക്യാമറകളും റെക്കോര്‍ഡിംഗ് സംവിധാനങ്ങളുമുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇന്റര്‍നെറ്റിലൂടെ ചോദ്യം ചെയ്യല്‍ നിരീക്ഷിക്കാന്‍ സാധിക്കും. തൃപ്പൂണിത്തുറയ്ക്കു പുറമെ വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം എന്നിവിടങ്ങളിലും ചോദ്യംചെയ്യലിനു സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ എന്തെങ്കിലും അസൗകര്യം നേരിട്ടാല്‍ ഈ സ്ഥലങ്ങളിലേക്കു മാറ്റാനാണു പദ്ധതി. ബിഷപ്പിന്റെ വൈദ്യ പരിശോധനയ്ക്കുള്ള സൗകര്യം കോട്ടയം മെഡിക്കല്‍ കോളജിലാണ് ഒരുക്കിയിട്ടുള്ളത്.
പൂര്‍ണമായും മറച്ച കാറിലാണ് ബിഷപ്പ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എത്തിയത്. പ്രധാന റോഡ് ഒഴിവാക്കിയതാണ് ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ ബിഷപ്പ് എത്തിയത്. ബിഷപ്പ് പൊലീസ് അകമ്പടിയോടെയാണ് വന്നത്.
Leave a Comment