കേരളത്തിലെ മഠത്തില്‍ വെച്ച് പീഡനശ്രമം നേരിട്ടു!!! ചെറുത്തത് സ്വയം പൊള്ളലേല്‍പ്പിച്ചെന്ന് ദയാഭായി

കൊച്ചി: കേരളത്തിലെ മഠത്തില്‍ വെച്ച് പീഡനശ്രമം നേരിട്ടുണ്ടെന്ന് സാമൂഹ്യപ്രവര്‍ത്തക ദയാബായി. പീഡനശ്രമം ചെറുത്തത് സ്വയം പൊള്ളലേല്‍പ്പിച്ചായിരുന്നു എന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്ക് വഴങ്ങാതിരുന്നപ്പോള്‍ സമ്മര്‍ദ്ദമുണ്ടായതായും ദയാബായി മനോരമ ന്യൂസിനോട് പറഞ്ഞു. കന്യാസ്ത്രീകള്‍ ഇപ്പോള്‍ ശക്തമായ നിലപാടെടുത്തത്തില്‍ സന്തോഷമുണ്ടെന്നും ദയബായി കൂട്ടിച്ചേര്‍ത്തു.

അതേസമയം, തനിക്കെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയാണെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. പലതവണ കന്യാസ്ത്രീയെ വിളിച്ചു താക്കീത് ചെയ്തിട്ടുണ്ട്. വ്യക്തിവൈരാഗ്യം മൂലമാണ് തനിക്കെതിരെ ലൈംഗികാരോപനം ഉന്നയിക്കുന്നതെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു.

മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കന്യാസ്ത്രീക്കെതിരെ ഗുരുതര ആരോപണം ഫ്രാങ്കോ മുളയ്ക്കല്‍ ഉന്നയിക്കുന്നത്. തനിക്കെതിരെയുള്ള പരാതിയില്‍ ഗൂഢാലോചനയുണ്ടെന്നും ബിഷപ്പ് ആരോപിച്ചു.

അതേസമയം, നേരത്തെ ബിഷപ്പിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പറഞ്ഞ കോടനാട് പള്ളി വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ കന്യാസ്ത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് മാധ്യമങ്ങളോട് പറഞ്ഞു.

ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്ന് മൂന്നുമാസം മുമ്പ് പറഞ്ഞ കന്യാസ്ത്രീ ഇതുവരെ തെളിവ് തന്നെ കാണിച്ചിട്ടില്ലെന്ന് പള്ളി വികാരി വ്യക്തമാക്കിയിരുന്നു. തെരുവില്‍ ഇറങ്ങുന്നതിനു മുമ്പ് തെളിവ് പൊലീസിനു നല്‍കാതെ സഭയെ അപമാനിക്കാന്‍ ഇടകൊടുത്ത അവര്‍ സഭാശത്രുക്കളാണെന്നും പള്ളി വികാരി പറഞ്ഞു.

pathram desk 1:
Related Post
Leave a Comment