പത്തനംതിട്ട: തെരഞ്ഞെടുപ്പു സമയത്തു പറയുന്ന വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോയെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. പെട്രോള്‍ വില 50 രൂപയാക്കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ല. അങ്ങനെയാണെങ്കില്‍ ഇവിടെ കോണ്‍ഗ്രസ് എന്തെല്ലാം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ മറുപടി
കോണ്‍ഗ്രസ് എന്തെങ്കിലും നടപ്പാക്കിയോ? പെട്രോള്‍ വില കുറയ്ക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. അതു നടപ്പാക്കാന്‍ പോകുന്ന കാര്യമാണ്. ഞാന്‍ എന്റെ പാര്‍ട്ടി അധ്യക്ഷനെ വിശ്വസിക്കുന്നു, നിങ്ങള്‍ക്ക് ഏതു രീതിയിലും വ്യാഖ്യാനിക്കാം”
പിള്ള പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു പി.എസ്. ശ്രീധരന്‍ പിള്ള.
രാജ്യത്ത് ഇന്നും പെട്രാള്‍ ഡീസല്‍ വില വര്‍ധിച്ചിരുന്നു. ചിലയിടങ്ങളില്‍ പെട്രോള്‍ വില 90 കടന്നിട്ടുണ്ട്. അതിനിടെ കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി സര്‍ക്കാര്‍ ഇന്ധനവില രണ്ട് രൂപ കുറച്ചു. നേരത്തെ, രാജസ്ഥാന്‍, ആന്ധ്രാ പ്രദേശ്, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകളും ഇന്ധവിലയില്‍ ഇളവു വരുത്തിയിരുന്നു. പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ഈ മാസം 10ന് കോണ്‍ഗ്രസും മറ്റു 21 പ്രതിപക്ഷ കക്ഷികളും ചേര്‍ന്നു രാജ്യവ്യാപകമായി ബന്ദ് നടത്തിയിരുന്നു.
Leave a Comment