‘ലാലൂ…. രാജുച്ചായനാ’, ആ ശബ്ദം ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്;മോഹന്‍ലാല്‍

കൊച്ചി:നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. ക്യാപ്റ്റന്‍ രാജുവിന്റെ ശബ്ദം ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നുണ്ടെന്നും എല്ലാവരേയും സ്നേഹിക്കാന്‍ അറിയാവുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.

‘ലാലൂ…. രാജുച്ചായനാ’ പ്രിയപ്പെട്ട രാജുവേട്ടന്റെ ശബ്ദം ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്. എല്ലാവരേയും സ്നേഹിക്കാന്‍ മാത്രം അറിയുമായിരുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ രാജു ഇനി ഓര്‍മ്മകളില്‍ മാത്രം. ആദരാഞ്ജലികള്‍ പ്രിയ രാജുവേട്ടാ…..’ മോഹന്‍ലാല്‍ കുറിച്ചു.

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ വസതിയില്‍ വെച്ചാണ് മരിച്ചത്. 68 വയസായിരുന്നു. 1981ല്‍ പുറത്തിറങ്ങിയ രക്തം എന്ന ചിത്രത്തിലൂടെയാണ് ക്യാപ്റ്റന്‍ രാജു സിനിമാ രംഗത്തേക്കെത്തുന്നത്. വില്ലനായി അഭിനയരംഗത്തെത്തി പില്‍ക്കാലത്ത് ഹാസ്യവേഷങ്ങളിലും തിളങ്ങിയ അദ്ദേഹം രണ്ട് ചിത്രങ്ങള്‍ സംവിധാനവും ചെയ്തിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment