അനുഷ്‌ക രോഗത്തിന്റെ പിടിയില്‍!!! പ്രാര്‍ഥനയുമായി ആരാധകര്‍…

ഏറെ ആരാധകരുള്ള താരമാണ് അനുഷ്‌ക ശര്‍മ. റണ്‍മെഷീനെന്ന് ഇരട്ടപ്പേരില്‍ വിളിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ഭാര്യയെന്നതുകൊണ്ട് തന്നെ കായിക രംഗത്തും അനുഷ്‌കയ്ക്ക് ആരാധകരുണ്ട്. എന്നാല്‍ ആരാധകരെ എല്ലാം സങ്കടപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. അനുഷ്‌ക ശര്‍മ രോഗക്കിടക്കയിലാണ്. താരത്തിന്റെ നട്ടെല്ലിനാണ് അസുഖം ബാധിച്ചിരിക്കുന്നത്. ബള്‍ജിങ് ഡിസ്‌ക്ക്, അല്ലെങ്കില്‍ സ്ലിപ്പിങ്ങ് ഡിസ്‌ക്ക് എന്നറിയപ്പെടുന്ന നട്ടെല്ലിന്റെ തരുണാസ്ഥി നിര്‍മ്മിതമായ വൃത്താകാര പ്ലേറ്റുകള്‍ തെന്നിമാറുന്ന അവസ്ഥയാണ് അനുഷ്‌ക്കയ്ക്ക് എന്നാണ് റിപ്പോര്‍ട്ട്.
ശരീരഭാരം അമിതമായി കൂടുമ്പോഴോ ശരിയായ രീതിയിലല്ലാതെ ഭാരം ഉയര്‍ത്തുകയോ ചെയ്യുമ്പോള്‍ ഈ അവസ്ഥ പിടിപെടാം. ജിമ്മില്‍ സ്ഥിരം വര്‍ക്കൗട്ട് ചെയ്യുന്ന അനുഷ്‌കയ്ക്ക് അങ്ങനെയാകാം ബള്‍ജിങ് ഡിസ്‌ക് ബാധിച്ചതെന്നാണ് സൂചന.

ബള്‍ജിങ് ഡിസ്‌ക് രോഗം വളരെ സാധാരണമാണ്. ഇതിന് പ്രത്യേക ലക്ഷണങ്ങളൊന്നുമില്ല. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ ഉണ്ടാകുന്ന അസ്വസ്ഥതകളും ചെറിയ വേദനകളും മാത്രമാണ് ഇതിന്റെ ലക്ഷണമായി പറയാന്‍ കഴിയുന്നത്. നട്ടെല്ലുമായി ചേര്‍ന്ന് കിടക്കുന്ന നാഡീവ്യൂഹത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തില്‍ എല്ലിന്റെ ഭാഗം പുറത്തേക്ക തള്ളി വരുന്നതാണ് ഇതിന് കാരണം. എല്ലാതരം ബള്‍ജിങ് ഡിസ്‌ക് രോഗത്തിനും വേദനയോ മറ്റ് ബദ്ധിമുട്ടുണ്ടാകണമെന്നില്ല. ചിലപ്പോള്‍ ഇതിന് ചികിത്സയും ആവശ്യമായി വരില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

താരത്തിന് പരിപൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. കൃത്യമായ രീതിയിലല്ലാതെ ഭാരം ഉയര്‍ത്തുമ്പോഴും ഇതു സംഭവിക്കാം. കഴുത്ത്, അരക്കെട്ട് തുടങ്ങിയ ശരീരഭാഗങ്ങള്‍ക്ക് ശക്തമായ വേദന, തരിപ്പ്, മരവിപ്പ്, പെരുപ്പ് എന്നിവ അനുഭവപ്പെടുന്നത് ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്.

അനുഷ്‌കയുടെ രോഗ വിവരം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലും പുറത്തും അനുഷ്‌കയ്ക്ക് പ്രാര്‍ഥനയും പിന്തുണയുമായി എത്തുകയാണ് ആരാധകര്‍.

pathram desk 1:
Related Post
Leave a Comment