വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

ബംഗളൂരു: ബംഗളൂരുവിനടുത്ത് മാര്‍ത്തഹള്ളിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരാണ് മരിച്ചത്. കാറില്‍ വോള്‍വോ ബസ് ഇടിച്ചു കയറിയാണ് അപകടം. കൊല്ലം ചവറ സ്വദേശികളായ ലെവിന്‍, മെഴ്‌സി, എല്‍സമ്മ, റീന എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ച കാറിലേക്ക് നിയന്ത്രണം വിട്ട വോള്‍വോ ബസ് ഇടിച്ചു കയറി. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇയാളെ മാര്‍ത്തഹള്ളിയിലെ സ്വാകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ സ്ഥിര താമസക്കാരാണ് ഇവര്‍.

pathram:
Related Post
Leave a Comment