‘ദിലീപ് നായകനാകുന്ന സിനിമകളില്‍ അഭിനയിക്കുന്നത് മഞ്ജുവിന്റെ അച്ഛന്‍ വിലക്കി,ദിലീപുമായുള്ള പ്രണയം മമ്മൂട്ടി ചിത്രം മഞ്ജുവിന് നഷ്ടപ്പെടുത്തി’:വെളിപ്പെടുത്തലുമായി ലാല്‍ ജോസ്

കൊച്ചി:മെഗാസ്റ്റാര്‍ മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ചുള്ള ഒരു സിനിമ ഇത് വരെ സംഭവിച്ചിട്ടില്ല. നായിക വേഷങ്ങളില്‍ നിറഞ്ഞു നിന്നപ്പോള്‍ മഞ്ജുവിനെത്തേടി മമ്മൂട്ടിയുടെ നായിക വേഷം എത്തിയിരുന്നു. ലാല്‍ ജോസാണ് അത്തരമൊരു സന്ദര്‍ഭത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ മനസ് തുറന്നത്. ലാല്‍ജോസ് ആദ്യമായി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ഒരു മറവത്തൂര്‍ കനവില്‍ നായികയാകേണ്ടിയിരുന്നത് മഞ്ജു ആയിരുന്നു. ദിലീപുമായുള്ള പ്രണയം സിനിമക്ക് വില്ലനായതായി ലാല്‍ ജോസ് പറയുന്നു.

ലാല്‍ജോസിന്റെ ചിത്രത്തില്‍ അഭിനയിച്ചാല്‍ ദിലീപുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാകുമെന്നു ഭയന്ന് മഞ്ജുവിന്റെ അച്ഛന്‍ മറവത്തൂര്‍ കനവില്‍ അഭിനയിക്കാന്‍ അനുവദിച്ചില്ല. ‘കുടമാറ്റ’ത്തിനു ശേഷം ദിലീപ് നായകനാകുന്ന സിനിമകളില്‍ അഭിനയിക്കുന്നത് മഞ്ജുവിന്റെ അച്ഛന്‍ വിലക്കിയിരുന്നതായി ലാല്‍ ജോസ് പറഞ്ഞു. മോഹന്‍ലാലിലും ജയറാമിനും, സുരേഷ് ഗോപിക്കൊപ്പ തുല്യപ്രധാന്യമുള്ള വേഷങ്ങളില്‍ അഭിനയിച്ചെങ്കിലും മെഗാസ്റ്റാറിനൊപ്പം ഒരൊറ്റ ചിത്രവും ലേഡി സൂപ്പര്‍ സ്റ്റാറിന് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. രണ്ടാംവരവിലും ഇതുവരെ മമ്മൂട്ടിയുടെ നായികായാകാനുള്ള ഭാഗ്യം മഞ്ജുവാര്യര്‍ക്കു ലഭിച്ചിട്ടില്ല.

pathram desk 2:
Related Post
Leave a Comment