ആ മനുഷ്യന്റെ വൃത്തികെട്ട ഭാഷ ഇനി സഹിക്കേണ്ട…. പി.സി ജോര്‍ജിന് എതിരേ നടി പാര്‍വതി

കൊച്ചി:ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന് പരാതിയുമായി എത്തിയ കന്യാസ്ത്രീയെ അപമാനിച്ച പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിന് എതിരേ പ്രതിഷേധം ശക്തമാവുകയാണ്. പിസിയുടെ വായടപ്പിക്കാനായി കാമ്പെയ്നുമായി ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്.പ്രതിഷേധ സൂചകമായി വായ ഒട്ടിക്കാനായി ടേപ്പ് അയച്ചുകൊടുക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനോടകം നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ കാമ്പെയ്ന്‍ ഏറ്റെടുത്തിരിക്കുന്ന കാമ്പെയ്നിലൂടെ ഉദ്ദേശിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന കാമ്പെയ്നിന് പിന്തുണയുമായി ഇപ്പോള്‍ നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയിരിക്കുകയാണ്.

കാമ്പെയ്നില്‍ അഭിമാനമുണ്ടെന്നാണ് പാര്‍വതി പറയുന്നത്. പിസി ജോര്‍ജ് പറയുന്ന വൃത്തികെട്ട ഭാഷ ഇനി സഹിക്കേണ്ട എന്നാണ് ട്വിറ്റര്‍ പോസ്റ്റിലൂടെ താരം പറയുന്നത്.അതേസമയം, നീതിക്ക് വേണ്ടി പോരാടുന്ന കന്യാസ്ത്രീകളെ അഭിവാദ്യം ചെയ്യുന്നു. അവരുടെ പോരാട്ടവീര്യം മികച്ചതാണെന്നും താരം തന്റെ ട്വിറ്ററില്‍ കുറിച്ചു. ഭയപ്പെടാതെ പോരാട്ടങ്ങളുമായി മുന്നോട്ട് പോണമെന്നും പാര്‍വതി ആവശ്യപ്പെടുന്നു.

വായമൂടല്‍ കാമ്പെയ്ന്‍, വായ മൂടെടാ പിസി, സ്പാക് അപ്പ്, നോ ഫിയര്‍ എന്നീ ഹാഷ്ടാഗിലാണ് പാര്‍വതിയുടെ പോസ്റ്റ്. ബിഷപ്പിനെതിരെ രംഗത്തെത്തിയ കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനും താരം മറന്നില്ല.

അതേസമയം കേരളത്തില്‍ ആദ്യം നിരോധിക്കേണ്ടത് പിസി ജോര്‍ജിനെ ആണ് അല്ലാതെ പ്ലാസ്റ്റിക് അല്ലെന്നും സംവിധായകന്‍ മധുപാല്‍ പ്രതികരിച്ചു. മറ്റൊരാളുടെ വാക്കുകൾ കടമെടുത്താണ് മധുപാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

ബോളിവുഡിലും ജോര്‍ജിനെതിരെ പ്രതിഷേധം ഉയ‍ർന്നിരുന്നു. രവീണ്ട ടണ്ടന്‍, സ്വര ഭാസ്കര്‍ എന്നിവര്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. എംഎല്‍എ പറഞ്ഞത് തീര്‍ത്തും അരോചകരമാണെന്നും ഇത് ലജ്ജിപ്പിക്കുന്നുണ്ടെന്നും സ്വര ട്വീറ്റ് ചെയ്തു. പിസിക്കെതിരെ കേസെടുക്കാനാകില്ലേ എന്നാണ് രവീണ ചോദിക്കുന്നത്

pathram desk 2:
Related Post
Leave a Comment