‘പിന്നെ ട്രോളുകളൊക്കെ കാണുന്നുണ്ട് കേട്ടോ’ !!…..പക്ഷേ ഇത് ഒഴിവാക്കണം എന്ന് ടൊവിനോ

ടൊവിനോ തോമസ് നായകനായ തീവണ്ടി തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. എന്നാല്‍ ടൊവിനോ ആരാധകരോട് ഒരു അപേക്ഷയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. തീയേറ്ററില്‍ നിന്നും ചിത്രത്തിന്റെ ഭാഗങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്ന ആരാധകരോടാണ് താരത്തിന്റെ അപേക്ഷ. ട്രോളന്മാരെ അഭിനന്ദിക്കാനും താരം മറന്നില്ല. ട്രോളുകളൊക്കെ കാണുന്നുണ്ട് കേട്ടോ ! അടിപൊളി ആണ്. ടൊവിനോ വ്യക്തമാക്കി.

‘നമസ്‌കാരം. തീവണ്ടി എന്ന സിനിമയോടും എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്നേഹത്തിന് ഒരുപാട് നന്ദി. പക്ഷെ ആ സിനിമയിലെ ചില രംഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കാണാനിടയായി. അത് ഷൂട്ട് ചെയ്തവരുടെ ഉദ്ദേശശുദ്ധി ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നും അറിയാം. എങ്കിലും ഇനിയും സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തിനെ ഒരുപക്ഷെ അത് ബാധിച്ചേക്കാം എന്നുള്ളതുകൊണ്ട് അത് ഒഴിവാക്കണം എന്ന് അഭ്യര്‍ഥിക്കുന്നു. സ്നേഹപൂര്‍വ്വം,’ പിന്നെ ട്രോളുകളൊക്കെ കാണുന്നുണ്ട് കേട്ടോ ! അടിപൊളി ആണ് . ട്രോളന്മാര്‍ക്കും ഒരു സ്‌പെഷ്യല്‍ നന്ദി.’ ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു. പുകവലി മരണകാരണമായേക്കാം എന്ന മുന്നറിയിപ്പോടു കൂടി താരം പുകവലിക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

പുതുമുഖം സംയുക്ത മേനോനാണ് നായിക. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുധീഷ്, സുരഭി ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനി വിശ്വലാലാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഗൗതം ശങ്കറാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് .കൈലാസ് മേനോനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment