ചെന്നൈ: സേലം ചെന്നൈ എക്സ്പ്രസ് ഹൈവേയ്ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണ അര്‍പ്പിച്ചെത്തിയ മുന്‍ ആം ആദ്മി നേതാവും സ്വരാജ് അഭിയാന്‍ നേതാവുമായ യോഗാന്ദ്ര യാദവിനെ അറസ്റ്റ് ചെയ്തത് സ്വേച്ഛാദിപത്യ നടപടിയെന്ന് കമല്‍ഹാസന്‍. തിരുവണ്ണാമലൈയക്ക് അടുത്തുവച്ചായിരുന്നു അറസ്റ്റ്. യോഗേന്ദ്ര യാദവിനെ സഹോദരന്‍ എന്ന് അഭിസംബോധന ചെയ്ത കമല്‍ മറ്റൊരു സംസ്ഥാനത്തെ രാഷ്ട്രീയ നേതാവ് നമ്മുടെ സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്നങ്ങളെ പറ്റി പഠിക്കുവാന്‍ വേണ്ടിയാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഈ സംഭവം വിമര്‍ശിക്കപ്പെടേണ്ടതാണെന്നും ഇത് സ്വേച്ഛാതിപത്യപരമാണെന്നും കമല്‍ തുറന്നടിച്ചു. അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള നടപടിയാണിതെന്നും ഭയം കൂടാതെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുവാന്‍ എല്ലാവര്‍ക്കും കഴിയണം വാര്‍ത്താക്കുറിപ്പില്‍ കമല്‍ വ്യക്തമാക്കി.
പോലീസ് വാഹനത്തിലേക്ക് തങ്ങളെ തള്ളി മാറ്റിയെന്നും മോശമായി പെരുമാറിയെന്നും സ്വരാജ് അഭിമാന്‍ നേതാവ് ട്വിറ്റ് ചെയ്തിരുന്നു. സമരക്കാര്‍ ക്ഷണിച്ചതിനെത്തുടര്‍ന്ന് എത്തിയ തന്നെ പൊലീസ് കയ്യേറ്റം ചെയ്തെന്നും ഫോണ്‍ പിടിച്ചെടുത്തെന്നുമാണു. യോഗേന്ദ്ര യാദവ് അറിയിച്ചത്. സേലം ചെന്നൈ എട്ടുവരി അതിവേഗ പാതയ്ക്കെതിരെ പ്രദേശവാസികളും കര്‍ഷകരും ദിവസങ്ങളായി സമരം ചെയ്തുവരികയാണ്. കമല്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ സമരക്കാര്‍ക്കു പിന്തുണ അറിയിച്ചിരുന്നു.
10000 കോടിയുടെ സേലം ചെന്നൈ 8 വരിപ്പാത പദ്ധതിക്കെതിരെ ഒരു വിഭാഗം കര്‍ഷകര്‍ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്. ഇവര്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വലിയ പിന്തുണയാണ് ലഭിക്കുന്നത്.
Leave a Comment