തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനമില്ലെന്നും അന്വേഷണം വേഗം തീര്‍ക്കാന്‍ ഐജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണം ശരിയായ ദിശയിലാണെന്നാണ് ഐജിയുടെ റിപ്പോര്‍ട്ട്. പി.കെ.ശശിക്കെതിരായ കേസില്‍ നിയമോപദേശം തേടിയെന്നും ഡിജിപി അറിയിച്ചു.
ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നതിനോട് യോജിക്കുന്നില്ലെന്നാണ് കന്യാസ്ത്രീകളുടെ നിലപാട്. ഇപ്പോഴത്തെ അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ആരോപിച്ചു. ഡിജിപിയും ഐജിയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാന്‍ ഡിവൈഎസ്പിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നില്ലെന്നും കന്യാസ്ത്രീകള്‍ ആരോപിച്ചു.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കന്യാസ്ത്രീയുടെ ബലാത്സം?ഗ പരാതി ക്രൈം ബ്രാഞ്ചിന് വിട്ടേക്കുമെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. വിഷയത്തില്‍ അന്വേഷണ ഉദ്യോ?ഗസ്ഥനോട് എസ് പി അഭിപ്രായം തേടി. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് പൊതുസമൂഹത്തില്‍ പ്രതിഷേധം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. അന്വേഷണം മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്നാണ് അന്വേഷണ ഉദ്യോ?ഗസ്ഥന്റെ മറുപടി. വൈക്കം ഡിവൈഎസ് പി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഫ്രാങ്കോയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ ഇന്നലെ മുതല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. കൊച്ചിയില്‍ ഹൈക്കോടതി ജം?ഗ്ഷനിലെ വഞ്ചി സ്‌ക്വയറിലാണ് ഇവരുടെ സമരപരിപാടികള്‍ ശക്തമായി മുന്നോട്ട് പൊയിക്കൊണ്ടിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പീഡന പരാതി നല്‍കിയിട്ട് എഴുപത്തഞ്ച് ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് കേസില്‍ പുതിയ വഴിത്തിരിവിന് സാധ്യതയുണ്ടായിരിക്കുന്നത്. സര്‍ക്കാരിനും സഭയ്ക്കുമെതിരെ നിരവധി പേരാണ് രം?ഗത്തെത്തിയിരിക്കുന്നത്.
Leave a Comment