നടന്‍ ദിലീപ് കുമാര്‍ ആശുപത്രിയില്‍

മുംബൈ: ശ്വാസകോശത്തിലെ അണുബാധ കാരണം പ്രശസ്ത ബോളിവുഡ് നടന്‍ ദിലീപ് കുമാറിനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് മുഖേനയാണ് ഇക്കാര്യമറിയിച്ചത്.

ശ്വാസകോശത്തിലെ അണുബാധ മൂലം നടനെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ വേണമെന്നുമാണ് കുറിപ്പ്. ആരോഗ്യം തൃപ്തികരമാണെന്നും കുറിപ്പില്‍ പറയുന്നു.

95 വയസുള്ള നടന് എത്രനാള്‍ ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നുള്ള കാര്യം ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും പത്മവിഭൂഷണും അടക്കമുള്ള ബഹുമതികള്‍ 95 കാരനായ ദിലീപ് കുമാറിന് ലഭിച്ചിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment