പി.കെ ശശിക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ ഡിജിപിയുടെ ഇടപെടല്‍; നേരിട്ട് കേസെടുക്കാനാവില്ല; പരാതികള്‍ തൃശൂര്‍ റേഞ്ച് ഐജിക്ക് കൈമാറി

തിരുവനന്തപുരം: സി.പി.എം നേതാവ് പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ പ്രാഥമിക പരിശോധനയ്ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം. ഡിജിപിയുടെ ഓഫീസില്‍ ലഭിച്ച പരാതികള്‍ തൃശൂര്‍ റേഞ്ച് ഐ.ജി.ക്ക് കൈമാറി.

കെ.എസ്.യു, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ഷൊര്‍ണൂര്‍ എംഎല്‍എക്കെതിരായ ലൈംഗിക ആരോപണത്തില്‍ പരാതി നല്‍കിയത്. പരാതിക്കാരിയുടെ പേരോ വിവരങ്ങളോ ഇല്ലാത്തതിനാല്‍ നേരിട്ട് കേസെടുക്കാനാവില്ല. ഇതുസംബന്ധിച്ച ആരോപണം പരിശോധിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി.

അതേസമയം, ഷൊര്‍ണൂര്‍ എംഎല്‍എ. പി.കെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുക്കാനാവില്ലെന്ന് കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. പാര്‍ട്ടിയും വനിതാ കമ്മീഷനും രണ്ടും രണ്ടാണ്. യുവതി കമ്മീഷന് നേരിട്ട് പരാതി നല്‍കിയിട്ടില്ല.

pathram desk 2:
Related Post
Leave a Comment