കൊച്ചി: പ്രളയക്കടുതിയുടെ പശ്ചാത്തലത്തില്‍ ഡിവൈഎഫഐ സംസ്ഥാന സമ്മേളനം മാറ്റിവെക്കാന്‍ തീരുമാനം. ഒക്ടോബര്‍ 23 മുതല്‍ 26 വരെ കോഴിക്കോട് വെച്ച് നടത്താനായിരുന്നു തീരുമാനം. നവംബര്‍ 15 മുതല്‍ 18 വരെ കോഴിക്കോട് വെച്ച് നടത്താന്‍ ഡിവൈഎഫ്ഐ സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായിട്ടുള്ള ജില്ലാ സമ്മേളനങ്ങളുടെ പൊതുസമ്മേളനവും ഒഴിവാക്കാന്‍ യോഗത്തില്‍ തീരുമാനമായി. സമ്മേളനത്തിനായി ചിലവഴിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കും. സംസ്ഥാന സമ്മേളനത്തിന്റെ ഫണ്ട് കണ്ടെത്തിയത് വീടുകളില്‍ ഹുണ്ടിക സ്വരൂപിച്ചായിരുന്നു
Leave a Comment