‘ കേരളത്തെ കരകയറ്റാന്‍ ഈ ചെറിയ സഹായം നിങ്ങള്‍ക്ക് ചെറിയ ആശ്വാസമാകും’…. ഒരു കോടി സംഭാവന നല്‍കി എ.ആര്‍. റഹ്മാനും സംഘവും

പ്രളയം മുക്കിയ കേരളത്തെ കരകയറ്റാന്‍ ലോകത്തിന്റെ വിവിധ തുറകളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹമാണ്. കലാ കായിക രംഗത്തെ പ്രമുഖരും കേരളത്തിന് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. ഇപ്പോള്‍ കേരളത്തില്‍ ഒരു കോടിയുടെ സഹായവുമായി എത്തിയിരിക്കുകയാണ് നോബേല്‍ സമ്മാന ജേതാവ് എ.ആര്‍. റഹ്മാനും സംഘവും. അമേരിക്കയിലേക്കുള്ള ടൂറിന്റെ ഭാഗമായാണ് സംഗീത സംഘം ഒരു കോടി സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം വിവരം പരസ്യപ്പെടുത്തിയത്. കേരളത്തിലെ സഹോദരി സഹോദരന്മാര്‍ക്കായി ഞാനും എന്റെ കലാകാരന്മാര്‍ നല്‍കുന്നത്. ഈ ചെറിയ സഹായം നിങ്ങള്‍ക്ക് ചെറിയ ആശ്വാസമാകും എന്നു പറഞ്ഞുകൊണ്ടാണ് ട്വിറ്റര്‍. ദുരിതാശ്വാസ നിധിയിലേക്കുള്ള പണത്തിന്റെ ചെക്കുമായി വേദിയില്‍ നില്‍ക്കുന്ന ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രളയത്തിനിടെ തന്നെ അദ്ദേഹം കേരളത്തിനുള്ള പിന്തുണ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം പരിപാടിക്കിടെ കേരളത്തിനായി പാട്ടുപാടുക വരെ ചെയ്തു.

pathram desk 2:
Related Post
Leave a Comment