ആദ്യം എത്തുന്നത് ടൊവീനോയുടെ തീവണ്ടി; ഓണച്ചിത്രങ്ങള്‍ തീയേറ്ററുകളിലേക്ക്;

പ്രളയം കാരണം മാറ്റിവച്ച ഓണച്ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക്. ഫിലിം ചേംബര്‍ യോഗം ചേര്‍ന്നാണ് ഓണത്തിന് തിയേറ്ററുകളിലെത്താനിരുന്ന ചിത്രങ്ങളുടെ പുതിയ റിലീസ് തിയതികള്‍ തീരുമാനിച്ചത്. മാറ്റിവച്ച ഓണച്ചിത്രങ്ങളില്‍ ആദ്യം എത്തുന്നത് ടൊവീനോ തോമസ് നായകനായ തീവണ്ടിയാണ്.

നവാഗതനായ ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ചെയിന്‍ സ്മോക്കറായാണ് ടൊവീനോ അഭിനയിക്കുന്നത്. ചിത്രത്തില്‍ പുതുമുഖം സംയുക്ത മേനോനാണ് നായിക. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുധീഷ്, സുരഭി ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തീവണ്ടിയുടെ റിലീസിന് പിന്നാലെ വരും വാരങ്ങളില്‍ റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളിമോഹന്‍ലാല്‍ ടീമിന്റെ കായംകുളം കൊച്ചുണ്ണി, സേതുമമ്മൂട്ടി ഒന്നിക്കുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ്, അമല്‍ നീരദ്-ഫഹദ് ഫാസില്‍ ടീമിന്റെ വരത്തന്‍, റഫീക്ക് ഇബ്രാഹിം-ബിജു മേനോന്‍ ടീമിന്റെ പടയോട്ടം എന്നിവ തിയേറ്ററുകളില്‍ എത്തും.

pathram desk 1:
Related Post
Leave a Comment