കോഴിക്കോട് പ്രസവിച്ച ഉടനെ അമ്മ കുഞ്ഞിനെ ബ്ലെയ്ഡ്‌കൊണ്ട് കഴുത്തറത്തു കൊന്നു

കോഴിക്കോട്: ബാലുശേരി പാറമുക്കില്‍ രണ്ടു ദിവസം പ്രായമായ കഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. പെണ്‍കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചയാണ് സംഭവം പുറത്തറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പാറമുക്ക് സ്വദേശി റിന്‍ഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബ്ലേഡ് കൊണ്ട് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. ഇവര്‍ വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. അപമാനം ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇവര്‍ ഭര്‍ത്താവുമായി നാല് വര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. റിന്‍ഷയെ പൊലീസ് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.

pathram desk 1:
Related Post
Leave a Comment