വായ്പയെടുത്തവര്‍ക്ക് തിരിച്ചടി; എസ്ബിഐ പലിശ നിരക്ക് വര്‍ധിപ്പിച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ പലിശ നിരക്ക് വര്‍ധിപ്പിച്ചു. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള ലെന്റിങ് റേറ്റില്‍ 0.2ശതമാനമാണ് വര്‍ധന വരുത്തിയത്. ഭവന, വാഹന വായ്പകളിലും വ്യക്തിഗത വായ്പകള്‍ ഉള്‍പ്പടെയുള്ളവയിലും വര്‍ധന ബാധകമാകും.
ഇതോടെ മൂന്നുവര്‍ഷം കാലാവധിയുള്ള വായ്പയുടെ നിരക്ക് 8.45ശതമാനത്തില്‍നിന്ന് 8.65 ശതമാനമായി ഉയരും. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതിനെതുടര്‍ന്നാണ് എസ്ബിഐ പലിശ നിരക്ക് കൂട്ടിയത്.

pathram:
Leave a Comment