തിരക്കഥയില്‍ താന്‍ കൈ കടത്താറില്ലെന്നും എന്നാല്‍ അത് ഇഷ്ടമായില്ലെങ്കില്‍ അത് പറയാനുള്ള സ്വാതന്ത്യം തനിക്കുണ്ടെന്നും ടൊവീനോ തോമസ്. സിനിമയില്‍ മറ്റ് താരങ്ങള്‍ക്കായി വെച്ചിട്ടുള്ള രംഗങ്ങള്‍ കുറയ്ക്കാന്‍ ശ്രമിക്കാറില്ല. അതിന് താല്‍പര്യവുമില്ല. കാരണം ഞാനും അത്തരം വേഷങ്ങള്‍ ചെയ്തു വന്നിട്ടുള്ള വ്യക്തിയാണ്. ചെറിയ സീനുകളില്‍ നിന്നാണ് ഞാനും തുടങ്ങിയത്. ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തില്‍ താരം പറയുന്നു.
”സ്വാഭാവികമായി വരുന്ന കഥാപാത്രങ്ങളെ ഞാനായി മാറ്റില്ല എന്നത് ബോധപൂര്‍വമായി എടുത്ത തീരുമാനമാണ്. തിരക്കഥയുമായി ഒരു സംവിധായകന്‍ വരുമ്പോള്‍ അതില്‍ എനിക്ക് പ്രാധാന്യം വേണമെന്ന് ആവശ്യപ്പെടാന്‍ എനിക്ക് കഴിയില്ല. തിരക്കഥ ഇഷ്ടപ്പെട്ടില്ല എന്നു പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. അല്ലാതെ, എനിക്ക് പ്രധാന്യം കുറഞ്ഞു പോയി, അത് കൂട്ടണം. എന്നാല്‍ ഞാന്‍ ചെയ്യാം എന്ന് ഞാന്‍ പറയില്ല,’ ടൊവീനോ പറഞ്ഞു.
”നമ്മുടെ സിനിമാ സംസ്‌കാരം മാറിക്കൊണ്ടിരിക്കുകയാണ്. നായകന്‍, വില്ലന്‍ എന്നിങ്ങനെയുള്ള സങ്കല്‍പങ്ങള്‍ക്കപ്പുറത്ത് കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. ആസ്വാദകരുടെ യുക്തി അനുസരിച്ച് ഒരാള്‍ നായകനോ വില്ലനോ സഹനടനോ ആകാം. നമ്മുടെ സിനിമയില്‍ നായകനോ നായികയോ എന്നല്ലാതെ കഥാപാത്രങ്ങള്‍ മാത്രം എന്ന രീതിയിലുള്ള അവസ്ഥ വന്നാല്‍ എങ്ങനെയുണ്ടാകും? ഒരു കഥ പറയാന്‍ കേന്ദ്ര കഥാപാത്രങ്ങളെ ആവശ്യമായി വരും. പരമ്പരാഗത കീഴ്‌വഴക്കങ്ങള്‍ നമ്മളായിട്ടെങ്കിലും മാറ്റണ്ടേ, ടൊവീനോ ചോദിക്കുന്നു.
Leave a Comment