എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണെ.. ഇനി എന്റെ എല്ലാം നിന്റെ കയ്യില്‍; അനീഷ് ജി. മോനോന്‍ വിവാഹിതനാകുന്നു

യുവതാരം അനീഷ് ജി. മേനോന്‍ വിവാഹിതനാകുന്നു. അനീഷ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വിവാഹവാര്‍ത്ത പ്രേക്ഷകരെ അറിയിച്ചത്. ഐശ്വര്യ രാജനാണ് വധു. മുന്നോട്ടുള്ള ജീവിതത്തില്‍ തനിക്കൊപ്പം ഐശ്വര്യ രാജനും കൂടി ചേരുന്നുവെന്നും കല്യാണ തീയതി എല്ലാവരെയും അറിയിക്കാമെന്നും താരം പറയുന്നു.

അനീഷിന്റെ കുറിപ്പ്:

Dear friends..

സന്തോഷത്തോടെ ഒരു കാര്യം അറിയിക്കട്ടെ…
ദൈവം എന്റെ ജീവിത കഥയില്‍
ഒരു പങ്കാളിയെ ഇതാ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.
‘ഐശ്വര്യ രാജന്‍’.
എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണെ.. ഇനി എന്റെ എല്ലാം നിന്റെ കയ്യില്‍.
കല്യാണ തിയ്യതി എല്ലാവരെയും അറിയിക്കാം.
വളരെ ലളിതമായ ഒരു ചടങ്ങായി നമുക്ക് ഒത്തുകൂടാം. എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെ ഉണ്ടാവണം.

സ്നേഹത്തോടെ..
അനീഷ്

ബെസ്റ്റ് ആക്ടര്‍, ദൃശ്യം, വള്ളിയും തെറ്റി പുള്ളിയും തെറ്റി, കാപ്പുച്ചിനോ, തുടങ്ങിയ സിനിമകളിലൂടെയാണ് അനീഷ് ശ്രദ്ധേയനാകുന്നത്. ആസിഫ് അലിയും നിഷാനും പ്രധാന വേഷത്തിലെത്തിയ സിബി മലയില്‍ ചിത്രമായ അപൂര്‍വ്വരാഗത്തില്‍ വില്ലനായാണ് അരങ്ങേറ്റം. സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളായ ഒടിയന്‍, ഒരു അഡാര്‍ ലവ് തുടങ്ങിയവയാണ് അനീഷിന്റെ പുതിയ പ്രോജക്ടുകള്‍.

pathram desk 1:
Related Post
Leave a Comment