കാരണം കേരളത്തിലെ പ്രളയക്കെടുതികള്‍: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

2018-–19 സാമ്പത്തിക വര്‍ഷത്തെ ഇന്‍കംടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയപരിധി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിറ്റി) നീട്ടി. കേരളത്തിലെ പ്രളയദുരന്തം കണക്കിലെടുത്ത് സെപ്റ്റംബര്‍ 15 വരെയാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചത്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള കാലാവധി ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണു തീയതി നീട്ടാനുള്ള തീരുമാനം.

ആദ്യം ജൂലൈ 31ന് മുന്‍പായി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നായിരുന്നു അറിയിപ്പെങ്കിലും ഇതു പിന്നീട് ഓഗസ്റ്റ് 31ലേക്കു നീട്ടിയിരുന്നു. നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടണമെന്നു വിവിധ കോണുകളില്‍ നിന്നു സമ്മര്‍ദ്ദമുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. ഇതിനു പിന്നാലെയാണു പ്രളയദുരന്തം കണക്കിലെടുത്ത് ഒരിക്കല്‍ക്കൂടി സമയപരിധി നീട്ടീയത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment