ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാന്‍ നടി ലൈവില്‍ വന്നു,ചൊറിച്ചിലുമായി ഒരു ബഷീറെത്തി !! കിടിലന്‍ മറുപടി കൊടുത്ത് താരം(വീഡിയോ)

കൊച്ചി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാനായാണ് നടി രസ്ന ഫേയ്സ്ബുക് ലൈവില്‍ എത്തിയത്. എന്നാല്‍ ലൈവിനിടെ തന്നെ ചീത്ത വിളിച്ച ആള്‍ക്ക് കണക്കിന് മറുപടി കൊടുത്തു സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് താരം.

ദുരിതാശ്വാസ ക്യാമ്പുകളില്‍ പുതിയ വസ്തുക്കള്‍ മാത്രം സ്വീകരിക്കുകയൊള്ളൂ എന്ന ഉപാദി ഒഴിവാക്കണമെന്ന് പറയുന്നതിനായാണ് രസ്ന ലൈവില്‍ എത്തിയത്. പലരും വിളിച്ച് പറയുന്നത് പുതിയ വസ്ത്രങ്ങള്‍ മാത്രം വേണമെന്നാണെന്നും എന്നാല്‍ പുറത്തിറങ്ങി വസ്ത്രങ്ങളും മറ്റും വാങ്ങാനുള്ള അവസ്ഥയിലായിരിക്കില്ല എല്ലാവരും. അതിനാല്‍ പറ്റാവുന്ന സഹായങ്ങള്‍ വാങ്ങാന്‍ തയാറാകണമെന്നുമാണ് താരം പറഞ്ഞത്.

അതിനിടയില്‍ ബഷീര്‍ എന്നു പേരുള്ള ഒരാള്‍ ‘ഒന്നു പോടി’ എന്ന് കമന്റിട്ട്. ഇത് കണ്ട് ക്ഷുഭിതയായ താരം വളരെ രൂക്ഷമായാണ് പ്രതികരിച്ചത്. സോഷ്യല്‍ മീഡിയ മറ്റുള്ളവരെ ചീത്തവിളിക്കാനുള്ള സ്ഥലമല്ലെന്നും ഇത്തരത്തിലുള്ള വൃത്തികെട്ട സംസ്‌കാരം ഇനിയെങ്കിലും ആളുകള്‍ മാറ്റണമെന്നും താരം പറഞ്ഞു. ഇത്തരത്തിലുള്ളവര്‍ക്ക് തക്ക മറുപടി കൊടുക്കാനും താരം ആവശ്യപ്പെടുന്നുണ്ട്. ഇതോടെ താരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. ആളുകള്‍ ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ ഇത്തരം ചിന്താഗതി വെച്ചുപുലര്‍ത്തുന്നവരെ ഒരു കാലത്തും നന്നാവില്ലെന്നും താരം പറയുന്നുണ്ട്.

pathram desk 2:
Related Post
Leave a Comment