രക്ഷിക്കാന്‍ മാത്രമല്ല അറിയാവുന്നത്…..പമ്പയില്‍ രണ്ട് പാലം സൈന്യം നിര്‍മ്മിക്കും

പത്തനംതിട്ട: വെള്ളപ്പൊക്കത്തില്‍ പാലം തകര്‍ന്ന പമ്പ ത്രിവേണിയില്‍ സൈന്യം പാലം നിര്‍മിക്കും. ഉടന്‍ തന്നെ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.രണ്ടു താല്‍ക്കാലിക പാലങ്ങളാണ് ത്രിവേണിയില്‍ സൈന്യം നിര്‍മിക്കുക. ഒരു പാലം കാല്‍നട യാത്രക്കാര്‍ക്കും രണ്ടാമത്തേത് വാഹനങ്ങള്‍ക്കും വേണ്ടിയാണ്.

പ്രളയത്തില്‍ പാലം തകര്‍ന്നതോടെ ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ ഭക്തര്‍ ദര്‍ശനത്തിന് എത്തേണ്ടതില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം.

pathram desk 2:
Related Post
Leave a Comment