ധനുഷിന്റെ വാട ചെന്നൈ തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

പൊല്ലാതവന്‍, ആടുകളം എന്നീ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വാട ചെന്നൈ ഒക്ടോബര്‍ 17ന് പ്രദര്‍ശനത്തിനെത്തും. വടക്കന്‍ ചെന്നൈയുടെ സാമൂഹിക പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. ദേശീയ ക്യാരംസ് കളിക്കാരനായ അന്‍പ് ലോക ചാമ്പ്യനാവുന്നതാണ് പ്രമേയം. ശക്തമായ രാഷ്ട്രീയ ആംഗിളും ചിത്രം പറയുന്നുണ്ട്. ധനുഷാണ് ചിത്രത്തില്‍ അന്‍പായി വേഷമിടുന്നത്.

കിഷോര്‍ കുമാര്‍, സമുദ്രക്കനി, ഡാനിയേല്‍ ബാലാജി, പവന്‍, ആഡ്രിയ, ഐശ്വര്യ രാജേഷ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. വണ്ടര്‍ഫുള്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

സന്തോഷ് നാരായണന്റെതാണ് സംഗീതം. ഒന്നിലധികം ഗറ്റപ്പുകളിലാണ് ചിത്രത്തില്‍ ധനുഷ് പ്രത്യക്ഷപ്പെടുന്നത്. ദേശീയ തലത്തില്‍ ശ്രദ്ധേയമായ ആടുകളം, വിസാരണെ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വാട ചെന്നൈയിലൂടെ വീണ്ടും ഒരുമിക്കുന്നത്.

pathram desk 1:
Related Post
Leave a Comment