കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നത് നീട്ടി. നേരത്തെ വിമാനത്താവളം 26ന് തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും യാത്രക്കാര്‍ക്ക് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിലുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി 29 ലേക്ക് നീട്ടുകയാണെന്ന് സിയാല്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു.
വെള്ളം കയറിയതിനെ തുടര്‍ന്ന് റണ്‍വേ അടക്കമുള്ള മേഖലകളിലുണ്ടായ നാശമടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ നടത്തിയ അവലോകന യോഗത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. 29ന് രണ്ടു മണി മുതലായിരിക്കും വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുക.
എയര്‍ലൈനുകളുടെയും ഗ്രൗണ്ട് ഡ്യൂട്ടി അംഗങ്ങളുടെയും ഇടയില്‍ 90 പേരും പ്രളയദുരിതത്തില്‍ പെട്ടവരാണ്. കൂടാതെ തൊട്ടടുത്ത ഹോട്ടലുകളും റസ്റ്റോറന്റുകളെല്ലാം അടച്ചിട്ട നിലയിലുമാണ്. ഈ സാഹചര്യത്തിലാണ് വിമാനത്താവളം തുറക്കുന്നത് നീട്ടിയത്.
Leave a Comment