‘ഇത് ഇവിടെ കിടക്കട്ടെ’, ചെന്നിത്തലയുടെ പഴയ പോസ്റ്റുകള്‍ കുത്തിപൊക്കി കടകംപള്ളി

തിരുവനന്തപുരം: പ്രളയം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചെന്നിത്തലയുടെ തന്നെ പഴയ പോസ്റ്റുകളുമായാണ് മന്ത്രി രംഗത്തെത്തിയത്. ‘ഇത് ഇവിടെ കിടക്കട്ടെ’ എന്നെഴുതിയാണ് ചെന്നിത്തലയുടെ പോസ്റ്റുകളുടെ സ്‌കീന്‍ ഷോട്ടുകള്‍ അദ്ദേഹം പോസ്റ്റ് ചെയ്തത്.

ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ പോകുന്നവെന്നതിന്റെ മുന്നറിയിപ്പ് രമേശ് ചെന്നിത്തല തന്നെ ഷെയര്‍ ചെയ്തതാണ് പോസ്റ്റുകള്‍. ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കേണ്ടത് അനിവാര്യമാണെന്ന് ചെന്നിത്തല പറയുന്നതും പോസ്റ്റിലുണ്ട്.

സംസ്ഥാന സര്‍ക്കാറിന് സംഭവിച്ച വീഴ്ചയാണ് കേരളത്തിലെ പ്രളയം രൂക്ഷമാക്കിയതെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. അണക്കെട്ടുകള്‍ മുന്നറിയിപ്പ് നല്‍കാതെയാണ് തുറന്നത്. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ വേണ്ട നടപടികളൊന്നും സര്‍ക്കാര്‍ കൈക്കൊണ്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

pathram desk 2:
Related Post
Leave a Comment