അന്‍പൊടു കൊച്ചിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയതിന് റെയ്ഡും ഭീഷണിയും, രാജമാണിക്യം ഐഎഎസിന് എതിരെ ആരോപണവുമായി ഹോട്ടല്‍ ഉടമ (വീഡിയോ)

കൊച്ചി:പ്രളയബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ ശേഖരിക്കുന്നതിനലെ അന്‍പൊടു കൊച്ചി സന്നദ്ധസംഘടനയുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മ ചൂണ്ടിക്കാട്ടിയതിന് രാജമാണിക്യം ഐഎസ് പകവീട്ടുന്നുവെന്ന് കൊച്ചി പപ്പടവട ഹോട്ടല്‍ ഉടമ മിനു പോളിന്‍.

കളക്ഷന്‍ സെന്ററായ രാജീവ് ഗാന്ധി ഇന്റോര്‍ സ്റ്റേഡിയത്തില്‍ സാധനങ്ങള്‍ എത്തിച്ചപ്പോള്‍ സ്വീകരിക്കാന്‍ അന്‍പൊടു കൊച്ചി തയ്യാറായില്ലെന്നും തുടര്‍ന്ന് ജിഡിസിഡിഎയുടെ സഹായത്താല്‍ കളക്ഷന്‍ സെന്റര്‍ ആരംഭിച്ചതിന്റെ പകയാണ് രാജമാണിക്യവും സംഘവും തീര്‍ക്കുന്നത് എന്നുമാണ് മിനു ആരോപിക്കുന്നത്. 20ന് ഇവരുടെ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇത് രാജമാണിക്യം ചെയ്യിപ്പിച്ചതാണ് എന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ഇവര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആളുകള്‍ കൊണ്ടുവന്ന സാധനങ്ങള്‍ നടി പൂര്‍ണിമ ഇന്ദ്രജിത്ത് ഇടപെട്ട് തിരിച്ചയച്ചുവെന്നും ആവശ്യമില്ലാത്ത മുറപ്രകാരം ആളുകളെ വലയ്ക്കുകയാണ് ചെയ്യുന്നതെുന്നും
മിനു പറയുന്നു.

pathram desk 2:
Related Post
Leave a Comment