പിതാവ് നല്‍കിയ ഒരേക്കര്‍ സ്ഥലം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് പതിനൊന്നാം ക്ലാസുകാരിയും സഹോദരനും

പയ്യന്നൂര്‍: പ്രളയത്തെ അതിജീവിക്കാന്‍ കേരളമൊന്നാകെ കൈകോര്‍ക്കുമ്പോള്‍ പിതാവ് തങ്ങള്‍ക്ക് നല്‍കിയ ഒരേക്കര്‍ സ്ഥലം സംഭാവന ചെയ്ത് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനി സ്വാഹയും സഹോദരനും. ഷേണായ് സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറിയിലെ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥിനിയാണ് സ്വാഹ. അനിയന്‍ ബ്രഹ്മ ഇതേ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

‘അണ്ണാന്‍ കുഞ്ഞും തന്നാലായത്’ എന്നല്ലേ? നാടിന്റെ ഇന്നത്തെ ദയനീയസ്ഥിതിയില്‍ ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഞാനും എന്റെ അനുജന്‍ ബ്രഹ്മയും കൂടി നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൊച്ച് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു.

കൃഷിക്കാരനായ ഞങ്ങളുടെ അച്ഛന്‍ ഞങ്ങളുടെ നാളേക്കുവേണ്ടി കരുതിവച്ചിരിക്കുന്ന ഭൂസ്വത്തില്‍ നിന്നും ഒരേക്കര്‍ സ്ഥലം സംഭാവനയായി നല്‍കാന്‍ നിശ്ചയിച്ചു. അച്ഛന്റെ അനുവാദം ഞങ്ങള്‍ വാങ്ങി. ഇനി ഞങ്ങള്‍ എന്താണ് വേണ്ടത്?- അവര്‍ മുഖ്യമന്ത്രിയ്ക്കെഴുതി.

pathram desk 2:
Related Post
Leave a Comment