സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. പമ്പ, ഭാരതപ്പുഴ, പെരിയാര്‍ തുടങ്ങി സംസ്ഥാനത്തെ എല്ലാ നദികളും കരകവിഞ്ഞു. 33 ഡാമുകള്‍ തുറന്നു വിട്ടു. നദീ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ സന്ദേശം നല്‍കി. മുല്ലപ്പെരിയാറില്‍ നിന്നും സ്പില്‍വേ വഴി വെള്ളം തുറന്നു വിടുകയാണ്. എന്നിട്ടും ഇപ്പോള്‍ ഇവിടെ 141.2 അടി വെള്ളമുണ്ട്. ജലനിരപ്പ് 140 അടിയായതോടെയാണ് മുല്ലപ്പെരിയാര്‍ തുറക്കാന്‍ തീരുമാനമായത്. മുല്ലപ്പെരിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ കരപ്രദേശങ്ങളില്‍ താമസിക്കുന്ന 4000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.
പെരിയാറിന്റെ തീരത്ത് പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. കാലടി, വല്ലം, പറവൂര്‍, ഏലൂര്‍, ചേന്ദമംഗലം മേഖലകളില്‍ വീടുകളിലും വെള്ളം കയറി. ആലുവ മണപ്പുറം പൂര്‍ണ്ണമായും മുങ്ങി.
പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. തീരത്ത് പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. കാലടി, വല്ലം, പറവൂര്‍, ഏലൂര്‍, ചേന്ദമംഗലം മേഖലകളില്‍ വീടുകളിലും വെള്ളം കയറി. ആലുവ മണപ്പുറം പൂര്‍ണ്ണമായും മുങ്ങി
കണ്ണൂരിലെ മലയോര മേഖലയില്‍ കൂടുതല്‍ പ്രദേശങ്ങളില്‍, വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. കൊട്ടിയൂര്‍ ചപ്പമല, ഇരിട്ടിയിലെ കരിക്കോട്ടക്കരി, എടപ്പുഴ തുടങ്ങിയ ഭഗങ്ങളില്‍ നിന്ന് ഇന്നലെ രാത്രി തന്നെ വീണ്ടും ദുരിതാശ്വാസ ക്യമ്പുകള്‍ തുറന്നു. ആള്കളെ ഇങ്ങോട്ടു മാറ്റി. അമ്പതോളം കുടുംബങ്ങള്‍ ആണ് ഇന്നലെ രാത്രി മാത്രം ദുരിതാശ്വാസ ക്യമ്പില്‍ എത്തിയത്. എടക്കാനത്ത് ഒരുവീട് ഇന്നലെ പൂര്‍ണമായും തകര്‍ന്നു
കനത്ത മഴയില്‍ റാന്നി, വടശ്ശേരിക്കര മേഖലകള്‍ ഒറ്റപ്പെട്ടു. വനമേഖലയില്‍ ഉരുള്‍ പൊട്ടി. ശബരിമലയും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഒറ്റപ്പെട്ടിരിക്കുന്നത്.
മലപ്പുറത്തും മൂന്നാറിലും മണ്ണിടിഞ്ഞ് വീണ് മൂന്ന് മരണം. മലപ്പുറത്ത് കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. കൈതക്കുണ്ട് സ്വദേശി സുനീറയും ഭര്‍ത്താവ് അസീസുമാണ് മരിച്ചത്. ഇവരുടെ ആറ് വയസ്സുള്ള മകന്‍ വീടിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഇതിനിടെ മൂന്നാറില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. ഹോട്ടലിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഹോട്ടല്‍ തൊഴിലാളിയാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശി മദനനാണ് മരിച്ചത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് മണിവരെയുള്ള വിമാന സര്‍വീസ് നിര്‍ത്തിവച്ചു. നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു.
തിരുവനന്തപുരത്തും കനത്ത മഴ തുടരുകയാണ്. ജഗതിയില്‍ കിള്ളിയാര്‍ തീരത്തുള്ള വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു.
കനത്ത മഴയില്‍ പമ്പ നദി കരകവിഞ്ഞ് ഒഴുകുന്നു. റാന്നി ടൗണ്‍, ഇട്ടിയപ്പാറ, വടശേരിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായി.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
ഉരുള്‍പൊട്ടല്‍ ഭീതിയില്‍ കഴിയുന്ന കോഴിക്കോട് കണ്ണപ്പന്‍കുണ്ടിലെ ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കുന്നത് ജലസേചനവകുപ്പിന്റെ പാലങ്ങളാണ്. കഴിഞ്ഞദിവസം ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരങ്ങളും പാറകളും അടിഞ്ഞ് കണ്ണപ്പന്‍കുണ്ട് പാലം മൂടിയതോടെ വെള്ളം ജനവാസകേന്ദ്രത്തിലേക്ക് ഒഴുകി. പാലം പൊളിച്ച് നീക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. പുലര്‍ച്ചെ 2.30 ഓടെ ഡാമിലെ ജലനിരപ്പ് 140 അടിയായതിനെ തുടര്‍ന്നാണ് സ്പില്‍വേ താഴ്ത്തിയത്. 4489 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. സമീപപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി സമീപപ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിയിരുന്നു. മഞ്ഞുമല, കുമളി, പെരിയാര്‍, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ എന്നി വില്ലേജുകളില്‍ നിന്നും ജനങ്ങളെ മാറ്റി. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് മന്ത്രി എം എം മണി അറിയിച്ചു. സര്‍ക്കാരിന്റെ നടപടികളോട് സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Leave a Comment