കോഴിക്കോട്: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി സിനിമാ നിര്‍മ്മാതാവ് പിടിയില്‍. അടുത്തിടെ റിലീസ് ചെയ്ത മലയാള ചിത്രത്തിന്റെ പ്രൊഡൂസറും മുന്‍നിര അഭിനേതാവും കഥാകൃത്തുമായ അരീക്കോട് മൈത്ര സ്വദേശി കരുപറമ്പന്‍ സുനീര്‍ (35) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സിന്റെ 1000 പായ്ക്കറ്റുകള്‍ പിടിച്ചെടുത്തു.
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം, ചെറുപ്പ, മൈക്കാവ്, മുക്കം, നെല്ലിക്കാപറമ്പ് ,വല്ലത്തായ്പ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ ചില്ലറ വില്‍പ്പന നടത്തുന്നവര്‍ക്ക് കൊടുക്കാനായി കൊണ്ടുവന്നതായിരുന്നു ഇത്. പുകയില ഉല്‍പ്പന്നങ്ങളുമായി കാറില്‍ വരുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ഇയാളെ പിടിച്ചത്. ഇയാളില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങി ചില്ലറ വില്‍പ്പന നടത്തുന്നവരും പോലീസിന്റെ നിരീക്ഷണത്തിലാണ്.
Leave a Comment