ഭോപ്പാല്‍: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ മലയാളി വൈദീകന്‍ പിടിയില്‍. ഭോപ്പാലിലെ ഈദ്ഗാഹ് ഹില്‍സിലെ സെന്റ്.ജോസഫ്സ് ചര്‍ച്ചിലെ വൈദികന്‍ ഫാദര്‍ ജോര്‍ജ് ജേക്കബ്ബാണ് അറസ്റ്റിലായത്. സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയതതിന് ശേഷം തന്നെ വൈദികന്റെ താമസസ്ഥലത്തേക്ക് വിളിപ്പിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതി.
മുന്‍പ് യുവതി ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനത്തിലെ ജോലി അപ്രതീക്ഷിതമായി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് യുവതി ഒരു സുഹൃത്ത് വഴിയായിരുന്നു വൈദികന്റെ അടുത്ത് ജോലിക്ക് വേണ്ടി സമീപിച്ചത്. ഈ സാഹചര്യം മുതലാക്കിയായിരുന്നു പീഡനം. യുവതിയുടെ പരാതിയില്‍ ഷാജെഹാനാബാദ് പോലീസ് വൈദികനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി വൈദികനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Leave a Comment