തെലുങ്കിലേക്ക് കൂട്മാറി ശ്രുതി രാമചന്ദ്രന്‍; സൂപ്പര്‍ നായകനൊപ്പം അരങ്ങേറ്റം

കൊച്ചി:വിജയ് ദേവരകൊണ്ട നായകനായെത്തുന്ന തെലുങ്ക് ചിത്രം ഡിയര്‍ കോമ്രേഡില്‍ യുവനടി ശ്രുതി രാമചന്ദ്രനും. രാഷ്മിക മണ്ഡാന നായികയായെത്തുന്ന ഈ ചിത്രത്തില്‍ ശ്രുതിക്ക് പ്രധാനപ്പെട്ട ഒരു വേഷമാണെന്നാണ് റിപ്പോര്‍ട്ട് .ഡിയര്‍ കോമ്രേഡിന് പുറമേ തമിഴ് വെബ് സീരീസായ ഡോള്‍ ഹൗസ് ഡയറീസിലും നടി അഭിനയിക്കുന്നുണ്ട്.

ദുല്‍ഖര്‍ ചിത്രം ഞാനിലൂടെയാണ് ശ്രുതി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പ്രേതത്തിലെ വേഷമാണ് ശ്രുതിയെ ശ്രദ്ധേയയാക്കിയത്. ഈ രണ്ടു ചിത്രങ്ങള്‍ക്കും പുറമേ സണ്‍ഡേ ഹോളിഡേ, ചാണക്യ തന്ത്രം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നവാഗതനായ എംസി ജിതിന്‍ സംവിധാനം ചെയ്യുന്ന നോണ്‍സെന്‍സാണ് ശ്രുതിയുടെ പുതിയ മലയാള ചിത്രം.

അതേസമയം ഇത് വളരെ വ്യത്യസ്തമായ പ്രമേയവുമായെത്തുന്ന ഒരു ചിത്രമാണ്. വിജയ് ഒരു വിദ്യാര്‍ത്ഥിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

pathram desk 2:
Related Post
Leave a Comment