ട്രാന്‍ഡ്ജെന്‍ഡറുകളെക്കുറിച്ച് താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ സുഹൃത്തുക്കള്‍ തെറ്റിദ്ധരിച്ചതില്‍ ദുഃഖവുമുണ്ടെന്നു നടി അഞ്ജലി അമീര്‍. ബിഗ് ബോസിലൂടെ സമൂഹത്തിന് മുന്നില്‍ താന്‍ ആരാണെന്ന് തെളിയിക്കാന്‍ അവസരം ലഭിച്ചുവെന്ന സംതൃപ്തിയിലാണ് ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് ഷോയില്‍ നിന്ന് പുറത്ത് പോയിരിക്കുന്ന അഞ്ജലി അമീര്‍.
ക്രോസ്സ് ഡ്രസ്സിങ് നടത്തി ട്രാന്‍സ്ജെന്‍ഡറാണെന്ന് പറഞ്ഞ് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കേരളത്തിലുണ്ടെന്നും കാശ് ആഗ്രഹിക്കുന്നവരാണ് വസ്ത്രം മാറി രാത്രി റോഡിലേക്ക് എത്തുന്നതെന്നും സെക്സ് വര്‍ക്കിനെ പിന്തുണയ്ക്കാനാവില്ലെന്നും അഞ്ജലി പറഞ്ഞിരുന്നു. ഇതിനെതിരേ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സൂര്യ ഇഷാന്‍ ട്രാന്‍സ്ജെന്‍ഡര്‍ ശ്യാമ എസ്. പ്രഭ തുടങ്ങിയവര്‍ രംഗത്ത് വന്നിരുന്നു. തന്റെ വാക്കുകള്‍ വിവാദമായത് ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നപ്പോഴാണ് അഞ്ജലി അറിയുന്നത്. ഇതേക്കുറിച്ച് നടി പറയുന്നതിങ്ങനെ:
‘ഞാന്‍ സംസാരിച്ചത് ട്രാന്‍ഡ്ജന്‍ഡറാണെന്ന് പറഞ്ഞ് വേഷം കെട്ടി ആളുകളെ പറ്റിക്കുന്നവരെക്കുറിച്ചാണ്. അല്ലാതെ യഥാര്‍ഥ ട്രാന്‍ഡ്ജന്‍ഡറുകളെക്കുറിച്ചല്ല. ഒരുപാട് വേദനകളിലൂടെ കടന്നുപോയാണ് ഞാന്‍ ഇപ്പോള്‍ സ്ത്രീയായി നിങ്ങള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നത്. എന്റെ കമ്മ്യൂണിറ്റിയെ ഒരിക്കലും ഞാന്‍ ചതിക്കില്ല. മോശമായി ചിത്രീകരിക്കില്ല. എന്റെ വാക്കുകളെ വളച്ചൊടിക്കുകയാണ് ചെയ്തിരിക്കുന്നത്.’
താനൊരു ട്രാന്‍സ്ജന്‍ഡര്‍ പ്രവര്‍ത്തക ഒന്നുമല്ലെങ്കിലും തന്റെ നേട്ടത്തിലൂടെ കമ്മ്യൂണിറ്റിയിലെ മറ്റംഗങ്ങളെ പ്രചോദിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അഞ്ജലി പറയുന്നു. ട്രാന്‍സ് ആര്‍ട്ടിസ്റ്റ് എന്ന ലേബലിലാണ് ബിഗ് ബോസില്‍ എത്തിയതെന്നും കമ്മ്യൂണിറ്റിയുടെ പ്രതിനിധിയായിട്ടല്ലെന്നും അഞ്ജലി പറഞ്ഞു.
‘സമൂഹം എന്നെ സ്വീകരിച്ചുകഴിഞ്ഞു. 12 ദിവസം കൊണ്ട് ഞാന്‍ ആരാണെന്ന് തെളിയിക്കാന്‍ എനിക്ക് സാധിച്ചു. ബിഗ് ബോസ് ഹൗസിലെ അംഗങ്ങളെ വിട്ടുപോന്നതില്‍ അതിയായ ദുഃഖമുണ്ടെന്നും അഞ്ജലി കൂട്ടിച്ചേര്‍ത്തു.
സാബു ചേട്ടന്‍ (സാബു മോന്‍), അനൂപേട്ടന്‍ (അനൂപ് ചന്ദ്രന്‍) എന്നിവര്‍ ആദ്യ ദിവസങ്ങളില്‍ എനിക്ക് എതിരായിരുന്നു. പക്ഷേ അവരുടെ അംഗീകാരം എനിക്ക് നേടിയെടുക്കാന്‍ സാധിച്ചു. അതൊരു വലിയ നേട്ടമായി ഞാന്‍ കരുതുന്നു’ അഞ്ജലി പറഞ്ഞു.
Leave a Comment