‘ഓള്’മായി ഷാജി എന്‍ കരുണ്‍ വരുന്നു,ഷൈന്‍ നിഗം നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ എത്തി

കൊച്ചി:ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ഓള് സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ടിഡി രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ്തര്‍, ഷൈന്‍ നിഗം, കനി കുസൃതി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി എന്‍ കരുണ്‍ ചിത്രമൊരുങ്ങുന്നത്. ഐസക് തോമസ് കൊട്ടകപ്പിള്ളിയാണ് ചിത്രത്തിന്റെ സം​ഗീതം. എ വി അനൂപാണ് ചിത്രത്തിന്റെ നിർമ്മാണം.

pathram desk 2:
Related Post
Leave a Comment