മലപ്പുറം: കനത്ത മഴയെത്തുടര്‍ന്നുള്ള വെള്ളപ്പാച്ചിലില്‍ പാടത്തിനരികിലൂടെയുള്ള റോഡ് കുത്തിയൊലിച്ചു പോയി. വണ്ടൂര്‍ വെളളാമ്പുറം- നടുവത്ത് റൂട്ടിലാണ് റോഡ് ഒലിച്ചുപോയത്. നായാട്ടുകല്ലില്‍ പാടത്ത് വെളളം കയറിയതിനെത്തുടര്‍ന്നുണ്ടായ സമ്മര്‍ദത്തില്‍ റോഡ് മധ്യത്തില്‍ വച്ച് ഒലിച്ചുപോവുകയായിരുന്നു.
അതേസമയം കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മഴക്കെടുതിയില്‍ വിവിധ ജില്ലകളിലായി ഇതുവരെ 22 പേരാണ് മരിച്ചത്. ഇടുക്കി, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.മലപ്പുറം വണ്ടൂരില്‍ കനത്ത മഴയില്‍ റോഡ് ഒലിച്ചുപോയി. വെളളാമ്പുറം നടുവത്ത് റൂട്ടിലെ റോഡാണ് ശക്തമായ മഴവെളളപ്പാച്ചിലില്‍ പൂര്‍ണമായും തകര്‍ന്നത്.
മലപ്പുറത്ത് കഴിഞ്ഞ 24 മണിക്കൂറായി മഴ നിര്‍ത്താതെ പെയ്യുകയാണ്. നീലഗിരി, ഗൂഢല്ലൂര്‍, കോഴിക്കോടിലേക്കുളള അന്തര്‍ സംസ്ഥാന പാതയില്‍ റോഡ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. റോഡ് വെളളത്തില്‍ മുങ്ങിയതിനാല്‍ ചെറിയ വാഹനങ്ങള്‍ക്കുപോലും ഇതുവഴി കടന്നുപോകാനാന്‍ കഴിയുന്നില്ല. മമ്പാടും റോഡ് ഗതാഗതം തടസ്സപ്പെട്ടു. പുന്നപ്പുഴയും ചാലിയാറും കരകവിഞ്ഞൊഴുകിയതോടെയാണ് പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടത്.
Leave a Comment