ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന്; വ്യവസായ വകുപ്പ് തിരിച്ച് നല്‍കിയേക്കുമെന്ന് സൂചന

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് രാജിവെക്കേണ്ടിവന്ന ഇ.പി. ജയരാജന്‍ ചിങ്ങം ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും മന്ത്രി പദത്തിലേക്ക്. കര്‍ക്കടകം കഴിഞ്ഞിട്ട് മതി മന്ത്രിയായി സത്യപ്രതിജ്ഞ എന്ന അഭിപ്രായത്തെ തുടര്‍ന്നാണിത്. വ്യവസായ വകുപ്പ് തിരിച്ച് നല്‍കിയേക്കുമെന്നാണ് വിവരം. സിപിഐയ്ക്ക് ക്യാബിനറ്റ് പദവി നല്‍കാനും ധാരണയായി. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സമിതിയില്‍ അന്തിമ തീരുമാനമെടുക്കും.

സിപിഐഎം നേതൃത്വത്തില്‍ ഇതുസംബന്ധിച്ച ധാരണയായി. ഇനി മുന്നണിയുടെ അംഗീകാരമാണ് വേണ്ടത്. വെള്ളി, ശനി ദിവസങ്ങളില്‍ സിപിഐഎം സംസ്ഥാനകമ്മിറ്റിയും തിങ്കളാഴ്ച ഇടതുമുന്നണി യോഗവുമുണ്ട്. ഈ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമായേക്കും.

മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ ജയരാജന്‍ തിരിച്ചെത്തുമ്പോള്‍ നേരത്തേ കൈകാര്യംചെയ്തിരുന്ന വ്യവസായം ലഭിച്ചേക്കാം. അല്ലെങ്കില്‍ വൈദ്യുതി, തദ്ദേശം തുടങ്ങിയ പ്രധാനവകുപ്പുകളില്‍ ഏതെങ്കിലും ലഭിക്കാം. ജയരാജന് വഴിയൊരുക്കാനായി ആരെയും മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കില്ല.

pathram desk 1:
Related Post
Leave a Comment