കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍, രണ്ട് മരണം

കണ്ണൂര്‍: കണ്ണൂര്‍ അയ്യന്‍കുന്നില്‍ ഉരുള്‍പൊട്ടി രണ്ട് മരണം. കിഴങ്ങാനം ഇമ്മട്ടിക്കല്‍ തോമസ്, മരുമകള്‍ ഷൈനി എന്നിവരാണ് മരിച്ചത്. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണാണ് അപകടമുണ്ടായത്.നേരത്തെ കണ്ണൂര്‍ ജില്ലയിലെ അഞ്ചിടങ്ങളില്‍ ഉരുള്‍പ്പൊട്ടിയിരുന്നു ആറളം, പയ്യാവൂര്‍ ഷിമോഗ കോളനി, പേരട്ട ഉപദേശിക്കുന്ന് എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്.

അതേസമയം വടക്കന്‍ കേരളത്തില്‍ മഴ വീണ്ടും ശക്തമായതോടെ വിവിധ ഡാമുകളില്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്. കനത്തമഴയില്‍ മലമ്പുഴ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നാലു ഷട്ടറുകള്‍ മൂന്ന് സെന്റി മീറ്റര്‍ ഉയര്‍ത്തി.വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്.
മഴ ശക്തമായതിനത്തുടര്‍ന്ന് ചിലയിടങ്ങളില്‍ കൃഷിയും നശിച്ചിട്ടുണ്ട്.ബാവലി, ചീങ്കണ്ണി, കാഞ്ഞിരപുഴകള്‍ കര കവിഞ്ഞൊഴുകുകയാണ്. മലയോര ഹൈവേയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്.

മാക്കൂട്ടം പെരുമ്പാടി ചുരം പാതയിലെ മെതിയടിപ്പാറയില്‍ മരം റോഡിനു കുറുകെ കടപുഴകി വീണതിനെ തുടര്‍ന്ന് സംസ്ഥാനന്തര പാതയില്‍ രാത്രി ആറു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടിരുന്നു

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment