ഇടുക്കി: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു. ബുധനാഴ്ച രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2396.68 അടിയിലെത്തി. മഴ വീണ്ടും കനത്തതോടെ നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് വര്‍ധിക്കാന്‍ കാരണമായത്. ജലനിരപ്പ് 2398 അടിയായാല്‍ ട്രയല്‍ റണ്‍ നടത്തും.
അതേസമയം, മലങ്കര അണക്കെട്ടിന്റെ നാലാമത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ചൊവ്വാഴ്ച രാത്രി വൈകിയും മഴ പെയ്തതിനേത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഷട്ടര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്.
Leave a Comment