‘എന്റെ വ്യക്തിപരമായ ജീവിതം പൊതുജനങ്ങളെ അറിക്കാന്‍ ആഗ്രഹിക്കുന്നില്ല’ വിവാദങ്ങള്‍ക്ക് പ്രിയങ്ക ചോപ്രയുടെ മറുപടി

മുംബൈ: സമൂഹമാധ്യമങ്ങളില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ബോളിവുഡ് സുന്ദരി പ്രിയങ്കാ ചോപ്രയുടെ വിവാഹ വാര്‍ത്ത. പ്രിയങ്കയുടെ വിവാഹജീവിതത്തെ സംബന്ധിച്ച ധാരാളം അഭ്യൂഹങ്ങള്‍ പരന്നിരിന്നു. എന്നാല്‍ വിവാഹത്തെ കുറിച്ച് അധികം വെളിപ്പെടുത്തലുകളൊന്നും പുറത്ത് വന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇതാ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് പ്രിയങ്ക ചോപ്ര തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്.

‘എന്റെ വ്യക്തിപരമായ ജീവിതം പൊതുജനങ്ങളെ അറിയിക്കണമെന്ന് ആഗ്രമില്ല, അതില്‍ 10 ശതമാനം എനിക്കുള്ളതാണ്, ഞാന്‍ ഒരു പെണ്‍കുട്ടിയാണ് എന്റെ രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള അവകാശമുണ്ട്. എന്റെ കുടുംബം, സൗഹൃദം, എന്റെ ബന്ധം തുടങ്ങിയവയെക്കുറിച്ച് പ്രതികരിക്കാനോ വിശദീകരിക്കാനോ എനിക്ക് തോന്നുന്നില്ല, ‘എന്നായിരുന്നു സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി.

നേരത്തെ അലി അബ്ബാസ് സംവിധാനം ചെയ്യുന്ന, സല്‍മാന്‍ ഖാന്‍ നായകമായ ‘ഭാരത്’ എന്ന സിനിമയില്‍ നിന്നും പ്രിയങ്ക ചോപ്ര പിന്മാറിയിരുന്നു. തന്റെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് താന്‍ ചിത്രം ഉപേക്ഷിക്കുന്നതെന്നാണ് പ്രിയങ്ക ചോപ്രയുടെ വിശദീകരിച്ചത്. ഇതു നിക്ക് ജോണുമായുള്ള വിവാഹം തീരുമാനിച്ചതിനെ തുടര്‍ന്നാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം നടന്ന കുടുംബ പരിപാടിയില്‍ പ്രിയങ്കാ ചോപ്ര നിക്ക് ജോണിനെ പരിചയപ്പെടുത്തിയിരുന്നു. കൂടാതെ സിംഗപ്പൂരില്‍ വച്ച് നടന്ന നിക്കിന്റെ സംഗീത പരിപാടിയിലും പ്രിയങ്ക പങ്കെടുത്തിരുന്നു

pathram desk 1:
Leave a Comment