തിരുവനന്തപുരത്ത് മോഷണക്കുറ്റം ആരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു

തിരുവനന്തപുരം: മോഷ്ടാവെന്നാരോപിച്ച് സംസ്ഥാനത്ത് വീണ്ടും ഇതരസംസ്ഥാനതൊഴിലാളിക്ക് നാട്ടുകാരുടെ മര്‍ദ്ദനം. തിരുവനന്തപുരം ശ്രീവരാഹത്താണ് സംഭവം. ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്കെതിരെ മോഷണകുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഫോര്‍ട്ട് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം മോഷണമാരോപിച്ച് കൊല്ലം അഞ്ചലില്‍ ഇതരസംസ്ഥാന തൊഴിലാളിയെ തല്ലി കൊന്നിരുന്നു. ബംഗാള്‍ സ്വദേശിയായ മണിയായിരുന്നു കൊല്ലപ്പെട്ടത്. കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് ചിലര്‍ ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇയാള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായിരുന്നില്ല. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.

pathram desk 1:
Related Post
Leave a Comment