ജനസംഖ്യ നിയന്ത്രിക്കണമെന്ന് ബിജെപി എംപിമാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിനുള്ള നടപടികള്‍ സത്വരമായി നടപ്പാക്കണമെന്നു ബിജെപി എംപിമാര്‍. അനിയന്ത്രിതമായ ജനസംഖ്യാ വര്‍ധനവ് വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുമെന്നും ബിജെപി എംപി അശോക് വാജ്‌പേയി രാജ്യസഭയില്‍ പറഞ്ഞു. 2022ഓടെ ജനസംഖ്യാ വിഷയത്തില്‍ ഇന്ത്യ ചൈനയെ മറികടക്കും. 2050 ആകുന്നതോടെ ജനസംഖ്യ 166 കോടിയിലെത്തുമെന്നും ഏതെങ്കിലും തരത്തില്‍ നടപടി സ്വീകരിച്ചേ മതിയാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ശൂന്യവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് 35 കോടിയായിരുന്ന ജനസംഖ്യ ഇപ്പോള്‍ 135ല്‍ എത്തിയിരിക്കുകയാണെന്ന് ബിജെപി എംപി വിജയ്പാല്‍ സിങ് തോമര്‍ അഭിപ്രായപ്പെട്ടു. പ്രതിവര്‍ഷം രണ്ടു കോടി എന്ന നിലയിലാണു വര്‍ധന. ലോകത്ത് ആകെ ഭൂവിസ്തൃതിയുടെ 2.4% മാത്രമുള്ള ഇന്ത്യയില്‍ ആകെ ജനസംഖ്യയുടെ 17.5 ശതമാനമാണ് അധിവസിക്കുന്നത്. ദൈവത്തിന്റെ പേരിലാണു കുഞ്ഞുങ്ങള്‍ ജനിക്കുന്നതെന്നും തോമര്‍ പറഞ്ഞു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment