റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമ ബിഗ് ബഡ്ജറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ സാന്നിദ്ധ്യം ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാകും. ചിത്രീകരണം പൂര്‍ത്തിയാക്കിയ കായംകുളം കൊച്ചുണ്ണി അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. റിലീസിന്റെ ഭാഗമായി വ്യത്യസ്ഥ രീതിയിലുളള പ്രൊമോഷനാണ് അണിയറപ്രവര്‍ത്തകര്‍ നടത്തുന്നത്. കായംകുളം കൊച്ചുണ്ണിയെ പിടികിട്ടാനുണ്ടെന്ന വിളംഭരത്തോടെ റെയില്‍വെ സ്റ്റേഷനുകളിലാണ് ചിത്രം പതിച്ചിരിക്കുന്നത്.
കായംകുളം കൊച്ചുണ്ണിയായി വേഷമിട്ട നിവിന്റെ വരച്ച ചിത്രമാണ് റെയില്‍വെ സ്റ്റേഷനുകളില്‍ പതിച്ചിരിക്കുന്നത്. കായംകുളം, ചേര്‍ത്തല, കൊല്ലം തുടങ്ങിയ സ്റ്റേഷനുകളില്‍ ചിത്രം പതിച്ചിട്ടുണ്ട്. പ്രതിയെ പിടിക്കാനായി പൊലീസ് അറിയിപ്പ് എന്ന പോലെയാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
റിലീസിന് മുമ്പേ ചിത്രം അതിന്റെ തൊണ്ണൂറ് ശതമാനം മുതല്‍മുടക്ക് തിരിച്ചുപിടിച്ചു കഴിഞ്ഞു. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്‌സ്, ഓവര്‍സീസ്, തിയറ്റര്‍ അവകാശം, ഡബ്ബിങ് റൈറ്റ്‌സ് എന്നിങ്ങനെ വിവിധ മേഖലകളില്‍ ചിത്രം വാരിക്കൂട്ടിയത് കോടികള്‍. സിനിമയുടെ ആഗോള ഡിജിറ്റല്‍ അവകാശം ഇറോസ് ഇന്റര്‍നാഷ്ണല്‍ സ്വന്തമാക്കി. ഏകദേശം 25 കോടി രൂപയ്ക്കാണ് തമിഴ്, തെലുങ്ക്, മലയാളം റൈറ്റ്‌സ് ഇവര്‍ നേടിയത്. മ്യൂസിക്ക് റൈറ്റ്‌സും ഓള്‍ ഇന്ത്യ തിയറ്റര്‍ അവകാശവും ഇറോസിന്റേതാണ്. സിനിമയുടെ റിലീസിന് ശേഷം പിന്നീട് വരുന്ന ലാഭവിഹിതവും നിര്‍മാതാവിനൊപ്പം പങ്കുവെയ്ക്കുന്ന രീതിയിലാണ് കരാര്‍.
ഏകദേശം 40 കോടിക്ക് മുകളില്‍ നിര്‍മാണ ചെലവ് വരുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഗോകുലം പ്രൊഡക്ഷന്‍സ് ആണ്. മലയാളസിനിമയെ സംബന്ധിച്ചടത്തോളം സ്വപ്നം കാണാന്‍പോലും പറ്റാതിരുന്ന സാഹചര്യത്തിലാണ് കൊച്ചുണ്ണി ഈ നേട്ടം കൈവരിച്ചത്. ഗോകുലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്ന സിനിമയും കൊച്ചുണ്ണി തന്നെയായിരിക്കുമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നു.
Leave a Comment