ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബാലറ്റ് പേപ്പര്‍ വേണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് സിപിഎം തള്ളി. ഇലക്ടോണിക്ക് വോട്ടിംഗ് മെഷിനീന്റെ കാര്യത്തില്‍ ആശങ്കയുണ്ടെങ്കിലും വിപി പാറ്റ് സുരക്ഷിതമാണെന്ന് സിപിഎം വിലയിരുത്തുന്നു
ബാലറ്റ് പേപ്പറിലേക്ക് മടങ്ങുന്നത് തെരഞ്ഞടപ്പ് വൈകാന്‍ ഇടയാക്കും. തെരഞ്ഞടുപ്പ് പരിഷ്‌കരണത്തിന് വേണ്ടി പുതിയ നയം രൂപികരിക്കണം.
തെരഞ്ഞടുപ്പ് കമ്മീഷനെ നിയമിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ സുതാര്യത വേണം. ഇക്കാര്യത്തില്‍ അന്തിമരൂപം നാളെയുണ്ടാകും. തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ 15 പ്രതിപക്ഷ പാര്‍ട്ടികള്‍ ബാലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനു പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരുന്നു.
Leave a Comment