കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ അമ്മയില്‍ നിന്നും പുറത്തുവന്നതിന് ശേഷം പൊതുവേദിയില്‍ താരസംഘടനയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി രമ്യാനമ്പീശന്‍.
അവസരങ്ങള്‍ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ചിലര്‍ ശ്രമിക്കുന്നതായി നടി രമ്യാ നമ്പീശന്‍ പറഞ്ഞു. സംഘടനയില്‍ നിന്നും പുറത്തുവന്നതിന് പിന്നാലെ തങ്ങള്‍ക്ക് പ്രശ്നമുണ്ടെന്ന് ഓരോ വേദിയിലും വിളിച്ചുപറയേണ്ട അവസ്ഥയാണെന്നും രമ്യാനമ്പീശന്‍ പറഞ്ഞു.
സംഘടനയില്‍ നിന്നും നിരുത്തരവാദ സമീപനമുണ്ടായപ്പോഴാണ് രാജിവെച്ചത്. ഡബ്ല്യുസിസി അമ്മയ്ക്കെതിരായ സംഘടനയായിരുന്നു. ഒരിക്കലും പുരുഷന്‍മാര്‍ക്കെതിരെയുള്ള സംഘടനയായിരുന്നില്ല. എന്നാല്‍ സംഘടനയ്ക്ക് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. ഈ സംഘടന രൂപികരിച്ചതിന് പിന്നാലെ അമ്മയില്‍ നിന്നും നല്ല സമീപനമല്ല ലഭിച്ചത്. ചിലപ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. അത് പരിഹരിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷ. അമ്മയുമായുള്ള ചര്‍ച്ച ഈ മാസം ഏഴിന് തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു
Leave a Comment