മാതാപിതാക്കളെ അനുസരിക്കാതെ വിവാഹിതരായ കമിതാക്കളെ നഗ്നരാക്കി തല്ലിച്ചതച്ച ശേഷം മൂത്രം കുടിപ്പിച്ചു

ഭോപ്പാല്‍: മാതാപിതാക്കളുടെ അനുമതി ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായ കമിതാക്കളെ കെട്ടിയിട്ട് നഗ്‌നരാക്കി തല്ലി ചതച്ച ശേഷം മൂത്രം കുടിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്. 23കാരനായ യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട നിലയിലും പാതി വിവസ്ത്രയായ 21കാരി യുവതി ഇതിന് സമീപം ഇരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.

ഭോപ്പാലിലെ അലിരാജ്പൂര്‍ ജില്ലയിലാണ് സംഭവം. മെയ്യിലാണ് മാതാപിതാക്കളുടെ താത്പര്യങ്ങള്‍ മറികടന്ന് ഇരുവരും വിവാഹിതരയാത്. മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനായി യുവാവ് 70000 രൂപയും രണ്ട് ആടിനെയും യുവതിയുടെ കുടുംബത്തിന് നല്‍കിയിരുന്നു.

എന്നാല്‍ പഞ്ചായത്തിന് ശേഷം ശനിയാഴ്ച കമിതാക്കള്‍ വീണ്ടും ആക്രമിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ ആഴ്ച അവസാനമാണ് ഇവര്‍ നാട്ടില്‍ തിരികെ എത്തിയത്. തുടര്‍ന്ന് യുവാവിന്റെ അമ്മാവന്റെ വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. യുവതിയുടെ വീട്ടുകാരെത്തി തോക്കിന്‍മുനയില്‍ ഇവരെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.

തുടര്‍ന്ന് കമിതാക്കളെ ഇവര്‍ നഗ്‌നരാക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. യുവതിയുടെ മുടി മുറിക്കുകയും ഇവരെ മൂത്രം കുടിപ്പിക്കുകയും ചെയ്തു. യുവാവിനെ കെട്ടിയിട്ട ശേഷം ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ദമ്പതിമാര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. യുവതിയുടെ പിതാവിനും രണ്ട് അമ്മാവന്മാര്‍ക്കും മറ്റ് മൂന്ന് പേര്‍ക്കുമെതിരെയാണ് പരാതി നല്‍കിയത്.

pathram desk 1:
Related Post
Leave a Comment