ശരീരസൗന്ദര്യത്തില്‍ ഒരു വിട്ടുവഴ്ച്ചയ്ക്കും തയ്യാറല്ല ! നവ്യയുടെ വര്‍ക്കൗട്ട് ചിത്രം വൈറല്‍

കൊച്ചി:മലയാളത്തില്‍ ഒരുകാലത്തെ തിരക്കേറിയ നായികയായിരുന്നു നവ്യനായര്‍. ആദ്യ ചിത്രമായ ഇഷ്ടം മുതല്‍ അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജായിരുന്നു താരത്തിന് പ്രേക്ഷകര്‍ക്കിടയില്‍. വിവാഹശേഷം സിനിമകളില്‍ നിന്ന് വിട്ടുനിന്ന നവ്യ പിന്നീട് റിയാലിറ്റി ഷോകളിലൂടെയും നൃത്ത പരിപാടികളിലൂടെയുമാണ് തിരുച്ചുവരവ് നടത്തിയത്. മലയാള ചലചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങിനെത്തിയ താരത്തെ കണ്ടപ്പോള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നായിരുന്നു ആരാധകരുടെ പ്രതികരണം. ഇപ്പോഴിതാ തന്റെ ശരീരസൗന്ദര്യത്തിന്റെ സീക്രട്ട് താരം തന്നെ വെളിപ്പെടുത്തുന്നു.

നടിയുടെ വര്‍ക്കൗട്ട് ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം തന്നെയാണ് ചിത്രം പങ്കുവച്ചത്. താരത്തിന്റെ മേക്കോവര്‍ കണ്ട് അഭിനന്ദിക്കാനെത്തുന്നവരാണ് കമന്റ് ബോക്സില്‍ നിറയുന്നത്. ഇത് നവ്യ തന്നെയാണോ എന്ന് ചോദിച്ച് അത്ഭുതം പ്രകടിപ്പിക്കുന്നവരും നിരവധി. നടിയോട് തിരിച്ച് സിനിമയിലേക്ക് വരാന്‍ ആവശ്യപ്പെടുന്നവരുമുണ്ട് ഈ കൂട്ടത്തില്‍.

pathram desk 2:
Leave a Comment